പാഠ്യപദ്ധതി പരിഷ്‌കരണം

പാഠ്യപദ്ധതി പരിഷ്‌കരണം


പ്രിയമുള്ളവരേ,


പ്രിയമുള്ളവരേ,

കേരള സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിന് വിപുലമായ ജനകീയ ചർച്ചകൾ നടത്തുന്നതിനാണ് പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി, നീതിയിലധിഷ്ഠിത ഗുണമേന്മാവിദ്യാഭ്യാസത്തെക്കുറിച്ചും 26 ഫോക്കസ് മേഖലകളെക്കുറിച്ചും പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള ടെക് പ്ലാറ്റ് ഫോമിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെ സമർപ്പിക്കുന്ന നിർദേശങ്ങൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള അക്കാദമിക പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഓരോരുത്തരും പങ്കുവയ്ക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ മുതൽക്കൂട്ടാകുമെന്നതിൽ തർക്കമില്ല.അതുകൊണ്ടുതന്നെ കരുത്തുറ്റ ഒരു ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിനുള്ള ക്രിയാത്മക നിർദേശങ്ങൾ ഏവരുടെയും ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

നിർദ്ദേശങ്ങൾ നൽകേണ്ട രീതി

രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക

മൊബൈലിൽ / ഇമെയിലിൽ എത്തുന്ന OTP ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തുക.

പ്രൊഫൈൽ പേജിൽ വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

താൽപര്യമുള്ള ഫോക്കസ് ഏരിയയിൽ ക്ളിക്ക് ചെയ്‌ത്‌ ചർച്ചാ സൂചകങ്ങൾ അടങ്ങിയ പേജിൽ എത്തുക.

ചർച്ചാ സൂചകങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ബോക്സിൽ നിർദ്ദേശങ്ങൾ ടൈപ്പ് ചെയ്ത് സേവ് ബട്ടണിൽ ക്ലിക് ചെയ്യുക.

എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങളുടെ ഇമേജ് /pdf അപ്‌ലോഡ് ചെയ്യാവുന്നതുമാണ്.

കൂടുതൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ഇതേ രീതി ആവർത്തിക്കാവുന്നതാണ്.


സമൂഹ കേരള പാഠ്യപദ്ധ്വതി ചട്ടക്കൂടുകൾ - സമൂഹ ചർച്ചയ്‌ക്കുള്ള കുറിപ്പ്

സ്കൂൾ പ്രായത്തിലുള്ള ഏതാണ്ടെല്ലാ കുട്ടികളെയും സ്കൂളിലെത്തിച്ചു എന്നതും 12 വർഷം നീണ്ടുനിൽക്കുന്ന സ്കൂൾ വിദ്യാഭ്യാസം അവരല്ലാവരും പൂർത്തിയാക്കുന്നു എന്നുറപ്പാക്കുന്നതും നമ്മുടെ പ്രധാനമാണ് ദേശീയാടിസ്ഥാനത്തിൽ ശരാശരി സ്കൂളിംഗ്, വർഷം മാത്രമേ ഉള്ളൂ എന്നതും നാം കാണണം. വിദ്യാഭ്യാസരംഗത്തെ ഒന്നാംതലമുറ പ്രധാനങ്ങളായ സ്കൂൾ പ്രാപ്യത പഠനത്തുടർച്ച ഉറപ്പാക്കൽ എന്നീ കാര്യങ്ങ ടിൽ ചില പരിമിതികളുണ്ടെങ്കിലും നാം വിജയിച്ചിരിക്കുന്നു. ഇനി നമുക്ക് മുന്നോ തിൽ മുഴുവൻ കുട്ടികൾക്കും നീതി ലഭിക്കുന്ന, തുല്യതയിലൂന്നിയും, ഗുണമേന്മാ വിദ്യാ ഭ്യാസം ഉറപ്പാക്കാൻ കഴിയുന്നു. ഓരോ കുട്ടിയുടേയും ഇടമായി പൊതുവിദ്യാലയങ്ങളെ വ ഉർത്തിയെടുക്കണം കുട്ടികളുടെ കഴിവുകളെ കണ്ടെത്തി അവ ഏറ്റവും ഉന്നതിയിലെത്തി താനുള്ള അവസരങ്ങളാണ് പ്രദാനം ചെയ്യേണ്ടത് അതെങ്ങനെ വേണം എന്നത് സംബ ന്ധിച്ച ആഴത്തിലും സാമൂഹിക, അക്കാദമിക ചർച്ച അനിവാര്യമാണ് ഇതിനായി സ മൂഹത്തിലെ വിവിധ മേഖലയിലെ വിദഗ്ധർ, സംരകൾ, സാങ്കേതിക വിദഗ്ധർ, കാർഷിക മേഖലയിലടക്കം വിവിധ ജീവിതതുറകളിൽ അനുഭവസമ്പത്തുള്ളവർ തുടങ്ങി എല്ലാവരു ടേയും അറിവും അനുഭവങ്ങളും കോർത്തിണക്കുന്ന രീതിശാസ്ത്രം പാഠ്യപദ്ധതി വികസി പ്പിക്കുന്നതിന് അവലംബിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ വിപുലമായ ചർച്ചകളും നടക്കേണ്ടതുണ്ട്.

പാഠ്യപദ്ധതി രൂപീകരണ പ്രക്രിയ ജനകീയമാകണം. ദേശീയവിദ്യാഭ്യാസനയം 2020 ന്റെ പ ശ്ചാത്തലത്തിൽ കേരളത്തിനനുയോജ്യമായ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കാൻ വിപുലമായ സംവാദം അനിവാര്യമാണ്.

പശ്ചാത്തലം - അനിവാര്യത

1. കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസനയം 2020 പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ച എന്ന നിലയിൽ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാൻ ആവശ്യപ്പെട്ടിടുണ്ട്. സ്കൂൾ വിദ്യാഭ്യാസം, പ്രീസ്കൂൾ, അദ്ധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലകളിൽ സംസ്ഥാന പാഠ്യപദ്ധതി ചട്ട ക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാ നിലപാടു കൾക്കനുസൃതമായി പാഠ്യപദ്ധതി എത്രയും വേഗം തയ്യാറാക്കാൻ കഴിയേണ്ടതുണ്ട്.

2. പുതുതായി രൂപീകരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട് പൊതുസമൂഹത്തിന്റെ കൂടി ആഗ്രഹങ്ങളും, അഭിലാഷങ്ങളും ആവശ്യകതയും പ്രതിഫലിക്കുന്നതാകണം. മത നിരപേക്ഷത, ജനാധിപത്യം, സ്ഥിതിസമത്വം തുടങ്ങിയ ഭരണഘടനാ ദർശനങ്ങളും പുരോഗമന വിദ്യാഭ്യാസ കാഴ്ചപ്പാടുകളും ഒരു വിട്ടുവീഴ്ചയില്ലാതെ ഉൾച്ചേർക്കുന്ന തുമാകണം പാഠ്യപദ്ധതി ചട്ടക്കൂട്. സാമൂഹികമായ പങ്കാളിത്തത്തോടേയും അവരു ടെ അംഗീകാരത്തോടേയുമാകണം ഇത് വികസിപ്പിക്കേണ്ടത്.

3. 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പശ്ചാത്തലത്തിലാണ് കേരള പാഠ്യപ ദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) 2007 വികസിപ്പിച്ചത്. വിപുലമായ ജനസംവാദങ്ങളി ലൂടെ സമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾച്ചേർത്താണ് കെ.സി.എഫ് 2007 വികസിപ്പിച്ചത്. പ്രസ്തുത പാഠ്യപദ്ധതി ചട്ടക്കൂട്ടിൽ പരമായ മാറ്റങ്ങൾ വരുത്താതെയാണ് 2007 ലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങ ം 2013-ൽ പരിഷ്കരിച്ചത്. കഴിഞ്ഞ 10 വർഷക്കാലത്ത വൈജ്ഞാനികമേഖലയി ലും, സാങ്കേതികവിദ്യാരംഗത്തും, ബോധനശാസ്ത്രരംഗത്തും വലിയ വളർച്ച കെ വരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങളെ പുരോഗമനവിദ്യാഭ്യാസ നിലപാടുകൾക്കനുഗുന്നമായി ഉൾച്ചേർത്തുകൊണ്ട് പാഠ്യപദ്ധതി പരിഷകരിക്കേണ്ടതുണ്ട്.

4. വിജ്ഞാനസമൂഹം. പ്രാദേശികസമ്പദ്ഘടന തുടങ്ങിയ സങ്കൽപനങ്ങൾ സാമൂഹികമായി പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത കാഴ്ചപ്പാടിനനുസൃതമായി സ്കൂൾ പാഠ്യപദ്ധതിയെ പരിവർത്തിപ്പിക്കേണ്ടതുണ്ട്.

5. കേരളത്തിൽ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ ഏതാണ്ട് എല്ലാവരും സ്കൂളിലെ ത്തുകയും 12-ാം ക്ലാസ് വരെയുള്ള സ്കൂൾഘട്ടം പൂർത്തിയാക്കുകയും ചെയ്യുന്നു. അതിൽ പകുതിയോളം പേർ ഉന്നതവിദ്യാഭ്യാസ ഘട്ടത്തിലേക്ക് പോകുന്നു. പകുതി യിലധികം ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്. ഇങ്ങനെ ജീവിതത്തിലേക്ക് തി രിയുന്നവർക്ക് തൊഴിൽ തുറകളിൽ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിനാവശ്യമായ അറിവോ, കഴിവോ, നൈപുണിയോ സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ ലഭിക്കുന്നില്ല എന്ന വിമർശനം പ്രബലമാണ്. കേരളത്തിൽ ലഭ്യമായ തൊഴിൽ സാധ്യത കൾ അഭിമാനബോധത്തോടെ പ്രയോജനപ്പെടുത്തുവാൻ നമ്മുടെ അഭ്യസ്തവിദ്യ രായ തൊഴിൽ ശക്തിക്ക് കഴിയുന്നില്ല എന്നതാണ് വിമർശനങ്ങളുടെ പൊരുൾ. കുട്ടികളിൽ തൊഴിലിനോടുള്ള മനോഭാവം വളർത്തുക, തൊഴിൽ പരിചയം നേടുക തുടങ്ങിയവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകണം. അതുകൊണ്ട് തൊഴിൽ വിദ്യാ ഭ്യാസത്തെ (വർക്ക് എഡുക്കേഷൻ) സ്കൂൾ പാഠ്യപദ്ധതിയിൽ ശാസ്ത്രീയമായി എ ങ്ങിനെ ഉൾച്ചേർക്കാമെന്ന കാര്യം അടിയന്തിര പരിഗണന അർഹിക്കുന്നു

6. ജ്ഞാനസമൂഹം എന്നത് നിരന്തരമായി അറിവ് സൃഷ്ടിക്കുന്ന സമൂഹമാണ്. നൂതന ത്വം ആണ് പ്രസ്തുത സമൂഹത്തിന്റെ സവിശേഷത. ഇത്തരം ഒരു സമൂഹത്തിലെ വിദ്യാഭ്യാസം എന്നത് അറിവ് സൃഷ്ടിക്കുന്ന കുട്ടിയെ വളർത്തിയെടുക്കുക എന്നതാ കണം. നിലവിലുള്ള പാഠ്യപദ്ധതി അതിന് എത്രമാത്രം യോജിച്ചതാണ് എന്ന പരി ശോധന പ്രാധാന്യം അർഹിക്കുന്നു.

7. കുട്ടി ജീവിക്കുന്ന ലോകക്രമം മത്സരാധിഷ്ഠിതമാണ്. ഇത്തരം മത്സരാധിഷ്ഠിത ലോകത്തിൽ പ്രശ്നനിർദ്ധാരണമാണ് പ്രധാനം. ഈ കഴിവുകൾ കൂടി കുട്ടികൾ ആർജ്ജിക്കുന്ന തരത്തിലുള്ള പഠനപദ്ധതി വികസിക്കേണ്ടതുണ്ട്.

8. നമ്മുടെ ക്ലാസ്സുമുറികളെല്ലാം സാങ്കേതികവിദ്യാ സൗഹൃദമായി. എന്നാൽ ആധുനി ക സാങ്കേതികവിദ്യ അനിവാര്യമാകുന്ന ഒന്നല്ല നിലവിലുള്ള പാഠ്യപദ്ധതിയും പാഠ പുസ്തകങ്ങളും കുട്ടികളുടെ പഠനത്തിന് സഹായകമായ തരത്തിൽ സാങ്കേതികവി ദ്യയെ പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കേണ്ടതുണ്ട്.

9. കാലാവസ്ഥാ വ്യതിയാനം കേരളത്തെ പ്രത്യക്ഷമായി ബാധിച്ചിരിക്കുന്നു എന്നാണ് അടുത്ത കാലത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. മുൻകാലത്തെ അപേക്ഷിച്ച് പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന നാടായി കേരളം മാറി ക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ ടൊപ്പം പ്രകൃതി ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്ന കാര്യം സ്കൂൾ ഘട്ടത്തിൽ തന്നെ കുട്ടികളെ പരിചയപ്പെടുത്തേണ്ടതുണ്ട്.

10. വിദ്യാസമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നി ലനിൽക്കുന്നു. ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ ഉളവാകാനാവ ശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയിൽ വലിയ തോതിൽ ഉണ്ടാകേണ്ടതുണ്ട്.

11. കോവിഡ് 19 മഹാമാരി ഉയർത്തിയ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അതുപോലെ ഈ കാലഘട്ടം തുറന്നുതരുന്ന സാധ്യതകളും അവസരങ്ങളുമുണ്ട്. ഇവയും പാഠ്യപദ്ധതിയിൽ പ്രതിഫലിക്കേണ്ടതുണ്ട്.

ഇക്കാര്യങ്ങളെല്ലാം നിലവിലുള്ള പാഠപദ്ധതിയെയും അതിന് നിദാനമായ പാഠ്യപദ്ധതി ചട്ടക്കൂടിനേയും നവീകരിക്കേണ്ടതുണ്ട് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കൈക്കൊള്ളാവുന്ന സമീപനം എന്തായിരിക്കണം - സമീപനത്തിലേക്ക്

സ്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക കാഴ്ചപ്പാട്, സമീപനം, വിനിമയം വിലയിരുത്തൽ തുടങ്ങി പഠനവുമായി ബന്ധപ്പെട്ട മുഴുവൻ ഉൾക്കൊള്ളുന്ന സാമൂഹിക രേഖയാണ് പാഠ്യപദ്ധതി. കാഴ്ചപ്പാടും സമീപനവും വ്യക്തമാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട്, ഉള്ളടക്കവുമായി ബന്ധപ്പെട്ട സിലബസ്സ് പാഠപുസ്തകങ്ങൾ, പഠനബോധന സാമഗ്രികളായ അദ്ധ്യാപകർക്കുള്ള കൈപു സ്തകം (Teacher Text), കുട്ടികൾക്കുള്ള പ്രവർത്തന പുസ്തകം (Activity Book) ഐസിടി സൗഹൃദ വിദ്യാഭ്യാസത്തിന് സഹായകമായ സംവിധാനങ്ങൾ, ഡിജിറ്റൽ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാണ് പാഠ്യപദ്ധതി. പഠനത്തിന്റെ വിഭവങ്ങൾ ആസൂത്രണം നിർവഹണം വിലയിരുത്തൽ എന്നിവ അടങ്ങിയ സമഗ്രരേഖ കൂടിയാ ണിത്. ഈ കാഴ്ചപ്പാടിന്റെ അടിത്തറയിലാകണം പാഠ്യപദ്ധതി ചട്ടക്കൂട് സംബന്ധിച്ച സംവാദങ്ങൾ നടക്കേണ്ടത്.

LOGIN

Enter your Mobile Number / E-mail
For Official Login

OR


Loading...


മേഖലയുടെ പേര് :

സ്വാഗതം

താങ്കളുടെ പ്രൊഫൈൽ പൂർത്തിയാക്കുക
*
*